ബ്രെക്സിറ്റ്; ഇംഗ്ളീഷിനു കഷ്‌ടകാലം
ബ്രെക്സിറ്റ്; ഇംഗ്ളീഷിനു കഷ്‌ടകാലം
Tuesday, June 28, 2016 12:53 PM IST
ലണ്ടൻ: യൂറോപ്യൻയൂണിയൻ(ഇയു) വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഇംഗ്ളീഷ് ഭാഷയെയും പ്രതികൂലമായി ബാധിക്കുമെന്നു റിപ്പോർട്ട്. 28 അംഗ ഇയുവിൽ 24 ഔദ്യോഗിക ഭാഷകളുണ്ടെങ്കിലും ഉദ്യോഗസ്‌ഥരിൽ കൂടുതൽ പേരും നിലവിൽ ഉപയോഗിക്കുന്നത് ഇംഗ്ളീഷ്, ഫ്രഞ്ച്, ജർമൻ ഭാഷകളാണ്.

ബ്രിട്ടൻ പുറത്താവുന്നതോടെ നൈയാമികമായി ഇംഗ്ളീഷും ഔട്ടാവുമെന്നതാണു സ്‌ഥിതിയെന്ന് ഇയു ഭരണഘടനാകാര്യ സമിതി മേധാവി ഡനൂറ്റ ഹൂബ്നെർ ചൂണ്ടിക്കാട്ടി. ഇയു ഭാഷാ പട്ടികയിൽനിന്ന് ഒഴിവാകുന്ന ഇംഗ്ളീഷിനെ നിലനിർത്തണമെങ്കിൽ ശേഷിക്കുന്ന 27രാജ്യങ്ങളും ഒറ്റക്കെട്ടായി വോട്ടുചെയ്യണം. ഇംഗ്ളീഷ് ഒഴിവാക്കി ഫ്രഞ്ചിനെ സമ്പർക്ക ഭാഷയാക്കണമെന്നു ഫ്രാൻസ് ആവശ്യമുന്നയിച്ചുകഴിഞ്ഞു. എന്നാൽ ഫ്രഞ്ചിനു പ്രാമുഖ്യം നൽകുന്നതിനെ ജർമൻകാർ എതിർക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.