തുർക്കി–റഷ്യ ബന്ധം സാധാരണനിലയിലേക്ക്
തുർക്കി–റഷ്യ ബന്ധം  സാധാരണനിലയിലേക്ക്
Wednesday, June 29, 2016 11:54 AM IST
മോസ്കോ: തുർക്കിക്കെതിരേ പ്രഖ്യാപിച്ച ഉപരോധം റഷ്യ പിൻവലിച്ചു. തുർക്കി യാത്രയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രസിഡന്റ് പുടിൻ റദ്ദാക്കി. വാണിജ്യബന്ധം സാധാരണനിലയിലാക്കാനും നിർദേശിച്ചു. കഴിഞ്ഞവർഷം റഷ്യൻ യുദ്ധവിമാനം വെടിവച്ചുവീഴ്ത്തിയതിന് അങ്കാറ മാപ്പുപറഞ്ഞതിനെത്തുടർന്നാണു മഞ്ഞുരുകിയത്. ഇന്നലെ പ്രസിഡന്റ് പുടിൻ തുർക്കി പ്രസിഡന്റ് എർദോഗനുമായി ഫോണിൽ സംസാരിച്ചു.

ഈസ്റ്റാംബൂളിലെ അത്താത്തുർക്ക് വിമാനത്താവളത്തിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തെ പുടിൻ അപലപിക്കുകയും ദുരന്തത്തിനിരയായവരോട് അനുശോചനം അറിയിക്കുകയും ചെയ്തെന്ന് ക്രെംലിൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.