ഇന്ത്യക്കാരൻ ഉമർ ഭീകരപ്പട്ടികയിൽ
Thursday, June 30, 2016 12:01 PM IST
വാഷിംഗ്ടൺ: ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ അൽക്വയ്ദ (എക്യൂഐസ്) മേധാവി അസിം ഉമറിനെ ആഗോള ഭീകരനായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ സംഭാലിലാണ് ഉമറിന്റെ ജനനം. സനാ ഉൽഹക്ക് എന്ന് അറിയപ്പെട്ടിരുന്ന ഉമർ ദിയോബന്ദിലെ ദാരുൾ ഉലൂം മദ്രസയിലാണ് പഠിച്ചത്. പിന്നീട് പാക്കിസ്‌ഥാനിലേക്കു പോയ ഇയാൾ യൂണിവേഴ്സിറ്റി ഓഫ് ജിഹാദ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ദാരുൾ ഉലൂം ഹഖാനിയയിൽ ചേർന്നു.

ഇന്ത്യാ, ബംഗ്ളാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ ഭീകര പ്രവർത്തനം നടത്തുന്നതിനായി എക്യൂഐഎസ് രൂപീകരിച്ചതായി അയ്മമൻ സവാഹിരിയാണ് 2014ൽ പ്രഖ്യാപനം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.