യുഎസിൽ ഐഎസ് ആക്രമണത്തിനു സാധ്യതയെന്നു സിഐഎ
Thursday, June 30, 2016 12:01 PM IST
വാഷിംഗ്ടൺ: ഈസ്റ്റാംബൂൾ രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ ഭീകരാക്രമണത്തിന്റെ മാതൃകയിൽ യുഎസിൽ ഐഎസ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നു സിഐഎ മേധാവി ജോൺ ബ്രെന്നൻ.

വിദേശരാജ്യങ്ങളിൽ ആക്രമണം നടത്തി കഴിയുന്നത്ര ആളുകളെ വകവരുത്തുകയാണ് ഐഎസിന്റെ പദ്ധതിയെന്ന് ഒരു അഭിമുഖത്തിൽ ബ്രന്നൻ പറഞ്ഞു. തുർക്കി വിമാനത്താവളത്തിലെ ആക്രമണത്തിനു പിന്നിൽ ഐഎസാവാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.