ഈസ്റ്റാംബൂളിലെ ചാവേർ റഷ്യക്കാരൻ
ഈസ്റ്റാംബൂളിലെ ചാവേർ റഷ്യക്കാരൻ
Thursday, June 30, 2016 12:01 PM IST
അങ്കാറ: തുർക്കിയിലെ ഈസ്റ്റംബൂൾ അത്താതുർക്ക് രാജ്യാന്തര വിമാനത്താവളത്തിൽ ആക്രമണം നടത്തിയ മൂന്നു ഭീകരരും മുൻ സോവ്യറ്റ് യൂണിയൻ മേഖലയിൽ നിന്നുള്ളവരാണെന്നു റിപ്പോർട്ട്. റഷ്യൻ, ഉസ്ബെക്ക്, കിർഗിസ് സ്വദേശികളാണു ചാവേറുകളെന്ന് തിരിച്ചറിഞ്ഞെന്ന് തുർക്കി ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ വിദേശികൾ ഉൾപ്പെടെ 43പേർ കൊല്ലപ്പെടുകയും 230ൽ അധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.


ഐഎസാണ് ആക്രമണത്തിനു പിന്നിലെന്നു തുർക്കി അധികൃതർ പറഞ്ഞു. എന്നാൽ ഒരു ഗ്രൂപ്പും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഈസ്റ്റാംബൂളിലെ 16 കേന്ദ്രങ്ങളിൽ തെരച്ചിൽ നടത്തിയ പോലീസ് 13 പേരെ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.