പത്ത് അഭയാർഥികൾക്കു ഹംഗറിയിൽ തടവുശിക്ഷ
Friday, July 1, 2016 12:26 PM IST
ബുഡാപെസ്റ്റ്: അനധികൃതമായി അതിർത്തി കടന്നു ഹംഗറിയിൽ പ്രവേശിച്ചതിനു പത്ത് അഭയാർഥികൾക്ക് ഹംഗേറിയൻ കോടതി മൂന്നുവർഷംവരെ തടവുശിക്ഷ വിധിച്ചു. കഴിഞ്ഞവർഷം സെർബിയ അതിർത്തിയിൽ ഹംഗറി സുരക്ഷാവേലി നിർമിച്ചിരുന്നു.

സുരക്ഷാവേലി ഭേദിച്ച് രാജ്യത്തു കടക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള നിയമ പ്രകാരമുള്ള ആദ്യകേസാണിത്.
ശിക്ഷാകാലാവധി പൂർത്തിയാക്കിയശേഷം തടവുകാരെ രാജ്യത്തുനിന്നു പുറത്താക്കും. പിന്നീട് ഇവർക്ക് വർഷങ്ങളോളം ഹംഗറിയിൽ കടക്കുന്നതിനു നിരോധന മുണ്ടാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.