ഉദ്യോഗക്കയറ്റം ലഭിച്ച് മണിക്കൂറുകൾക്കകം ബാങ്ക് എംഡി അറസ്റ്റിൽ
Friday, July 1, 2016 12:26 PM IST
ധാക്ക: സ്റ്റേറ്റ് നിയന്ത്രിതബാങ്കായ അഗ്റാനിയുടെ ഉന്നത ഉദ്യോഗസ്‌ഥൻ സ്‌ഥാനക്കയറ്റം ലഭിച്ചു മണിക്കൂറുകൾക്കകം കൈക്കൂലിക്കേസിൽ അറസ്റ്റിലായി.

ആക്ടിംഗ് മാനേജിംഗ് ഡയറക്ടറായി നിയമിതനായ മിസനുർ റഹ്മാനാണ് അറസ്റ്റിലായത്. ഇദ്ദേഹത്തോടൊപ്പം ഡിജിഎം അക്‌തറുൾ അലാം, എജിഎം ഷാഫിയുള്ള എന്നിവരും കൈക്കൂലിക്കേസിൽ അറസ്റ്റിലായി. ലോൺ സ്കീമുകളിലുള്ള അവിഹിത ഇടപെടലുകളെ തുടർന്ന് സെൻട്രൽ ബാങ്കിന്റെ നിർദേശപ്രകാരം സയിദ് അബ്ദുൾ ഹമീദെന്ന മാനേജിംഗ് ഡയറക്ടറെ ബാങ്കിന്റെ ഉന്നതാധികാര സമിതി പുറത്താക്കിയതിനെത്തുടർന്നായിരുന്നു മിസനുർ റഹ്്മാനെ ആക്ടിംഗ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്. 1,37,05 934 ഡോളറിന്റെ വിവാദ ലോൺ ഇടപാടുകൾ നടത്തിയതായാണ് ആരോപണമു യർന്നിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.