ധാക്കയിൽ ഭീകരർ 60 പേരെ ബന്ദികളാക്കി
ധാക്കയിൽ ഭീകരർ 60 പേരെ ബന്ദികളാക്കി
Friday, July 1, 2016 12:26 PM IST
ധാക്ക: ബംഗ്ലാദേശ് തലസ്‌ഥാനത്തു നയതന്ത്രസ്‌ഥാപനങ്ങൾ സ്‌ഥിതിചെയ്യുന്ന സ്‌ഥലത്തെ ഒരു ഹോട്ടലിൽ ഭീകരാക്രമണം. രണ്ട് ഇറ്റാലിയൻ നയതന്ത്രജ്‌ഞർ കൊല്ലപ്പെട്ടു. നിരവധി വിദേശികളടക്കം 60 പേരെ ബന്ദികളാക്കി.
അഞ്ചു ഭീകരരാണു ഹോട്ടലിൽ ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. വെടിയൊച്ച കേട്ടതായി ചാനലുകൾ അറിയിച്ചു.

പോലീസ് ഹോട്ടൽ വളഞ്ഞിട്ടുണ്ട്. പോലീസ് ഭീകരരുമായി ചർച്ചയ്ക്കു ശ്രമിക്കുന്നുണ്ട്.ഹോലെ ആർട്ടിസാൻ ബേക്കറിയിലാണ് തോക്കുധാരികൾ ആക്രമണം നടത്തിയത്. രാത്രി 9.15നായിരുന്നു ആക്രമണം. ഭീകരർ ബോംബെറിഞ്ഞതായും റിപ്പോർട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.