ശുദ്ധീകരണം തുടരുന്നു; തുർക്കി ഭരണകൂടം 9000 പേരെ പിരിച്ചുവിട്ടു
ശുദ്ധീകരണം തുടരുന്നു; തുർക്കി ഭരണകൂടം 9000 പേരെ പിരിച്ചുവിട്ടു
Monday, July 18, 2016 12:04 PM IST
ഈസ്റ്റാംബൂൾ: തുർക്കിയിൽ വെള്ളിയാഴ്ച നടന്ന പരാജയപ്പെട്ട സൈനിക അട്ടിമറിക്കു പിന്നിൽ പ്രവർത്തിച്ചവർക്കുവേണ്ടിയുള്ള വേട്ട തുടരുന്നു. 30 ഗവർണർമാരും 50 ഉന്നത ഉദ്യോഗസ്‌ഥരും ഉൾപ്പെടെ 9000 സിവിൽ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സൈനിക ജനറൽമാരും വിവിധ റാങ്കുകളിലുള്ള പട്ടാളക്കാരും ഉൾപ്പെടെ 7000ത്തിലധികം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. അട്ടിമറിയുമായി ബന്ധപ്പെട്ട ഏതാനും പേർ പലായനം ചെയ്തു.

വെടിവയ്പിലും മറ്റും മരിച്ച 294 പേരുടെ കബറടക്കം നടന്നു. അട്ടിമറിക്കു നേതൃത്വം കൊടുത്തവരെ വധശിക്ഷയ്ക്കു വിധേയരാക്കണമെന്നു ചടങ്ങിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.സൈന്യത്തിലും പോലീസിലും സിവിൽ സർവീസിലുമുള്ള ഗുലെൻ അനുയായികളെ തെരഞ്ഞുപിടിച്ചു നീക്കം ചെയ്യുന്ന ശുദ്ധീകരണ പ്രക്രിയ തുടരുമെന്ന് അധികൃതർ വ്യക്‌തമാക്കി.

അമേരിക്കയിലെ പെൻസിൽവാനിയയിൽ 15 വർഷമായി താമസിക്കുന്ന ഇമാം ഫെത്തുള്ള ഗുലെനാണ് അട്ടിമറി നീക്കത്തിനു പിന്നിലെന്നും അദ്ദേഹത്തെ വിചാരണയ്ക്കു വിട്ടുതരണമെന്നും തുർക്കി അധികൃതർ അമേരിക്കയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അലംഭാവമുണ്ടായാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നു തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിറിം മുന്നറിയിപ്പു നൽകി.

ഗുലെൻ ആരോപണം നിഷേധിച്ചിട്ടുണ്ട്. പ്രസിഡന്റ് എർദോഗൻ തന്നെയാണ് അട്ടിമറിക്കു പിന്നിൽ പ്രവർത്തിച്ചതെന്നും ഗുലൻ ആരോപിച്ചു.


ഗുലെനെതിരേയുള്ള ആരോപണത്തിനു തെളിവു ഹാജരാക്കിയശേഷം വേണം അദ്ദേഹത്തെ വിട്ടുകിട്ടാനുള്ള അപേക്ഷ നൽകേണ്ടതെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി തുർക്കി അധികൃതരെ ഉപദേശിച്ചു.

അട്ടിമറിക്കാരെക്കുറിച്ചു വ്യക്‌തമായ തെളിവുകളുണ്ടെന്നു യിൽദിറിം പറഞ്ഞു. അട്ടിമറിക്കുശേഷം പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യേണ്ടവരുടെ പട്ടികവരെ അക്രമികൾ തയാറാക്കിയിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

<ആ>മുൻ വ്യോമസേനാ മേധാവി കുറ്റം സമ്മതിച്ചു

<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ19മസശിബീെേൗസൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>ഈസ്റ്റാംബൂൾ: സൈനിക അട്ടിമറിക്കു പദ്ധതിയിട്ടെന്നു മുൻ തുർക്കി വ്യോമസേനാ മേധാവി ജനറൽ അകിൻ ഒസ്ടുർക്ക് കുറ്റസമ്മതം നടത്തി. അനൻഡോലു വാർത്താ ഏജൻസി അറിയിച്ചതാണ് ഇക്കാര്യം. ഒസ്ടുർക്ക് ഉൾപ്പെടെ 70 ജനറൽമാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.വാർത്താ ഏജൻസി പുറത്തുവിട്ട ഒസ്ടുർക്കിന്റെ ഫോട്ടോയിൽ അദ്ദേഹത്തിന്റെ തലയിലും ശരീരത്തിലും നിരവധി മുറിവുകൾ കാണാം.ഇതിനിടെ ഈസ്റ്റാംബൂളിലെ സിസ്ലി ഡിസ്ട്രിക്ടിന്റെ ഡെപ്യൂട്ടി മേയർ സിമൽ കാൻഡസിനു വെടിയേറ്റു.

തുർക്കി സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കിക്കൊണ്ട്പ്രധാനമന്ത്രി ബിനാലി യിൽദിറിം ഉത്തരവു പുറപ്പെടുവിച്ചു.നേരത്തെ അവധിയെടുത്തിട്ടുള്ളവർ എത്രയും വേഗം ജോലിയിൽ തിരിച്ചുകയറണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.