ഉത്തര കൊറിയ മൂന്നു മിസൈലുകൾ പരീക്ഷിച്ചു
ഉത്തര കൊറിയ മൂന്നു മിസൈലുകൾ പരീക്ഷിച്ചു
Tuesday, July 19, 2016 11:58 AM IST
സിയൂൾ: യുഎൻ വിലക്കു ലംഘിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. 500കിലോമീറ്ററിനും 600 കിലോമീറ്ററിനും ഇടയിൽ ദൂരപരിധിയുള്ള മൂന്നു ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ കിഴക്കൻ സമുദ്ര മേഖലയിലേക്കു വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ പ്രതിരോധ വകുപ്പ് അറിയിച്ചു. മിസൈൽ പരീക്ഷണം നടന്നതായി യുഎസും സ്‌ഥിരീകരിച്ചു. രണ്ടു സ്കഡ് മിസൈലുകളും ഒരു റോഡോംഗ് മിസൈലുമാണു വിക്ഷേപിച്ചതെന്നു യുഎസ് സൈനികാധികൃതർ പറഞ്ഞു

ദക്ഷിണകൊറിയയുടെ ഏതുഭാഗത്തും എത്താൻ ഈ മിസൈലിനുശേഷിയുണ്ട്. ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയാ ഡിഫൻസ്(താഡ്) മിസൈൽ പ്രതിരോധ സംവിധാനം ദക്ഷിണ കൊറിയയിൽ സ്‌ഥാപിക്കാൻ അമേരിക്ക തീരുമാനിച്ചതിനു പിന്നാലെയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത്.


മിസൈൽ പ്രതിരോധ സംവിധാനം സ്‌ഥാപിച്ചാൽ ശക്‌തമായി പ്രതികരിക്കുമെന്നു നേരത്തെ ഉത്തരകൊറിയ മുന്നറിയിപ്പു നൽകിയിരുന്നു. താഡ് സ്‌ഥാപിക്കാനുള്ള നീക്കത്തിൽ ചൈനയും അതൃപ്തി പ്രകടിപ്പിച്ചു. മേഖലയിലെ സുരക്ഷാ സന്തുലിതാവസ്‌ഥയ്ക്ക് ഭംഗം വരുത്തുന്ന നടപടിയായിരിക്കും ഇതെന്നു ചൈന ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.