സീ പ്ലെയിൻ തകർന്ന് അഞ്ച് മരണം
സീ പ്ലെയിൻ തകർന്ന് അഞ്ച് മരണം
Wednesday, July 20, 2016 12:12 PM IST
ബെയ്ജിംഗ്: കിഴക്കൻ ചൈനയിൽ സീ പ്ലെയിൻ അപകടത്തിൽ അഞ്ചുപേർ മരിച്ചു. ചൈനയുടെ വാണിജ്യ തലസ്‌ഥാനമായ ഷാങ്ഹായിക്കു സമീപമുള്ള ഹൈവേയിലെ പാലത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.

ഷാങ്ഹായിയിലെ ജിൻഷാനിൽനിന്ന് ഷുഷാൻസിറ്റിയിലേക്കുള്ള ഉദ്ഘാടന പറക്കലാണ് അപകടത്തിൽ കലാശിച്ചത്. പത്തുപേരുണ്ടായിരുന്ന സെസ്നാ 208 ബി വിമാനത്തിലെ മറ്റ് അഞ്ചുപേർ പരിക്കേറ്റ് ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.