ഗാരി മാർഷൽ അന്തരിച്ചു
ഗാരി മാർഷൽ അന്തരിച്ചു
Wednesday, July 20, 2016 12:12 PM IST
വാഷിംഗ്ടൺ: പ്രെറ്റി വുമൺ, ദ പ്രിൻസസ് ഡയറീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഗാരി മാർഷൽ(81) കലിഫോർണിയയിൽ അന്തരിച്ചു.

ഹാപ്പി ഡെയ്സ് എന്ന ടിവി പരമ്പരയുടെ നിർമാതാവുമായിരുന്നു. ജൂലിയാ റോബർട്ട്സും റിച്ചാർഡ് ഗെറെയും അഭിനയിച്ച പ്രെറ്റി വുമൺ (1990) ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. 46 കോടിയിലധികം ഡോളറാണു ടിക്കറ്റ് വില്പനയിലൂടെ ലഭിച്ചത്. ബീച്ചസ്, ദ ഫ്ളാമിംഗോ കിഡ് തുടങ്ങിയവയും മാർഷലിന്റെ ചിത്രങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.