ഇന്ത്യക്കാരൻ ലോക സുന്ദരൻ; ചരിത്ര നേട്ടം
ഇന്ത്യക്കാരൻ ലോക സുന്ദരൻ; ചരിത്ര നേട്ടം
Wednesday, July 20, 2016 12:12 PM IST
ലണ്ടൻ: ലോക സുന്ദരൻ പട്ടം ഇനി ഇന്ത്യക്കും സ്വന്തം. 2016ലെ മിസ്റ്റർ വേൾഡ് പട്ടം ഇന്ത്യയുടെ രോഹിത് ഖണ്ഡേൽവാൾ സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ലോക സൗന്ദര്യ പട്ടം സ്വന്തമാക്കുന്നത്. ബ്രിട്ടണിലെ സൗത്ത്പോർട്ടിൽ നടന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 46 മത്സരാർഥികളായിരുന്നു ഉണ്ടായിരുന്നത്.

ഇരുപത്തിയാറുകാരനായ രോഹിത് ഹൈദരാബാദ് സ്വദേശിയാണ്. 2014ലെ മിസ്റ്റർ വേൾഡായ നിക്ളാസ് പെഡേഴ്സനാണ് വിജയിക്കുള്ള പട്ടം രോഹിതിനു നല്കിയത്. 50,000 അമേരിക്കൻ ഡോളർ (ഏകദേശം 33 ലക്ഷം ഇന്ത്യൻ രൂപ) ആണ് സമ്മാനത്തുക. ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഡിസൈനറായ നിവേദിത സാബു രൂപകല്പന ചെയ്ത വസ്ത്രമണിഞ്ഞാണ് രോഹിത് പുരസ്കാരം സ്വീകരിക്കാൻ എത്തിയത്.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ21ൊൃബംീൃഹറ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ലോക സൗന്ദര്യ പട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്‌ടനാണ്. ഈ നേട്ടത്തിലേക്കുള്ള പാതയിൽ സഹായിച്ച മിസ് ഇന്ത്യ ഓർഗനൈസേഷനും പിന്തുണ നല്കിയ എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നതായും രോഹിത് പ്രസ്താവനയിലൂടെ അറിയിച്ചു.


മത്സരത്തിൽ പ്യൂർട്ടോറിക്കയിൽനിന്നുള്ള ഫെർണാണ്ടോ ആൽവറെസ് (21) രണ്ടാം സ്‌ഥാനവും മെക്സിക്കോയുടെ ആൽഡോ എസ്പാർസ റാമിറസ് (26) മൂന്നാം സ്‌ഥാനവും നേടി. 2013ലെ ലോക സുന്ദരിയും ഫിലിപ്പീനോ സൂപ്പർ സ്റ്റാറുമായ മെഗാൻ യോംഗ്, ഗായകനും മുൻ മിസ്റ്റർ ഇംഗ്ലണ്ട് ജോർദാൻ വില്യംസ്, കാനഡയിൽനിന്നുള്ള ഫ്രാങ്കി സെന എന്നിവരാണ് മത്സരം നിയന്ത്രിച്ചത്.

മിസ്റ്റർ വേൾഡ് മൾട്ടിമീഡിയ അവാർഡ്, മിസ്റ്റർ വേൾഡ് ടാലന്റ്, മോബ്സ്റ്റാർ പീപ്പിൾസ് ചോയിസ് അവാർഡ്, മിസ്റ്റർ വേൾഡ് സ്പോർട്സ് ഇവന്റ് എന്നീ നാലു വ്യത്യസ്ത ഉപ മത്സരങ്ങളിലും രോഹിത് ആയിരുന്നു വിജയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.