ഇന്ത്യ–യുകെ ആരോഗ്യ ഉച്ചകോടി സമാപിച്ചു
Thursday, July 21, 2016 11:13 AM IST
ലണ്ടൻ: ആരോഗ്യമേഖലയിൽ പരസ്പരം സഹകരിച്ചു മുന്നേറാമെന്ന ധാരണയോടെ ലണ്ടനിലെ ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ഇന്ത്യാ–യുകെ ആരോഗ്യ ഉച്ചകോടി സമാപിച്ചു. ഇരുരാജ്യങ്ങളിൽനിന്നുമായുള്ള ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ആരോഗ്യമേഖലയിലെ ശാസ്ത്രജ്‌ഞർ, ഗവേഷകർ എന്നിവരുൾപ്പെടെ 170 വിദഗ്ധരാണ് ആരോഗ്യ ഉച്ചകോടിയിൽ പങ്കെടുത്തത്. ചികിത്സാ മേഖലയിലെ ആധുനിക രീതികൾ, മാറുന്ന കാലഘട്ടത്തിൽ ചികിത്സാരീതിയിൽ അവലംബിക്കേണ്ട സംവിധാനങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, മറ്റു രോഗങ്ങൾ എന്നിവയുടെ കടന്നുകയറ്റം തടയാൻ സമൂഹത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഇടപെടേണ്ട രീതികൾ എന്നിവയെല്ലാം ഉച്ചകോടി ചർച്ച ചെയ്തു. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം എന്നീ മേഖലകളിൽനിന്നുള്ള വിദഗ്ധരായിരുന്നു ഉച്ചകോടിയിൽ പങ്കെടുത്തത്.


ഇന്ത്യയിൽനിന്നു ഹോമിയോപ്പതി ചികിത്സാ മേഖലയെക്കുറിച്ചു മലയാളിയും കോഴിക്കോട് വടകര സ്വദേശിയുമായ ഡോ.വി.സുദിൻ കുമാർ പ്രബന്ധം അവതരിപ്പിച്ചു. ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ ഹോമിയോ ഡോക്ടറാണ് സുദിൻ കുമാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.