ഖാലിദ സിയയുടെ പുത്രന് ഏഴു വർഷം തടവ്
Thursday, July 21, 2016 11:13 AM IST
ധാക്ക: കള്ളപ്പണക്കേസിൽ ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ പുത്രൻ താരിക്ക് റഹ്മാന് കോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചു. പ്രതിപക്ഷ ബംഗ്ളാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ(ബിഎൻപി) സീനിയർ വൈസ് പ്രസിഡന്റായ റഹ്മാൻ ഏറെനാളായി ലണ്ടനിൽ പ്രവാസജീവിതം നയിക്കുകയാണ്. പലതവണ സമൻസയച്ചിട്ടും ഹാജരാവാത്ത റഹ്മാനെ നേരത്തെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.


2003–2007 കാലത്ത് 25ലക്ഷം ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതു സിംഗപ്പൂരിലേക്കു കടത്തിയെന്നുമാണു റഹ്മാന്റെ പേരിലുള്ള കേസ്. കീഴ്ക്കോടതി ഈ കേസിൽ റഹ്മാനെ വെറുതെവിടുകയും കൂട്ടുപ്രതിയെ ശിക്ഷിക്കുകയും ചെയ്തു. സർക്കാരിന്റെ അപ്പീലിന്മേൽ ഹൈക്കോടതിയാണ് റഹ്മാനെ ശിക്ഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.