തുർക്കിയിലെ ശുദ്ധീകരണം: പ്രൈവറ്റ് സ്കൂളുകൾ പൂട്ടി
തുർക്കിയിലെ ശുദ്ധീകരണം: പ്രൈവറ്റ് സ്കൂളുകൾ പൂട്ടി
Saturday, July 23, 2016 12:20 PM IST
ഈസ്റ്റാംബൂൾ: തുർക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറിയെത്തുടർന്നു പ്രസിഡന്റ് എർദോഗൻ ആരംഭിച്ച ശുദ്ധീകരണ പ്രക്രിയ തുടരുന്നു. ആയിരക്കണക്കിനു സ്വകാര്യ സ്കൂളുകളും ജീവകാരുണ്യ കേന്ദ്രങ്ങളും പൂട്ടാൻ എർദോഗൻ ഉത്തരവിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചത്തെ പരാജയപ്പെട്ട സൈനിക അട്ടിമറി നീക്കത്തെത്തുടർന്ന് എർദോഗൻ സൈന്യത്തിലും പോലീസിലും ജുഡീഷറിയിലും വിദ്യാഭ്യാസക്രമത്തിലും സാരമായ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണു സ്വകാര്യ സ്കൂളുകളും ജീവകാരുണ്യ കേന്ദ്രങ്ങളും മറ്റും പൂട്ടാൻ ഉത്തരവായത്. സൈന്യത്തിൽ അഴിച്ചുപണി നടത്തി പുതിയ ആളുകളെ രംഗത്തു കൊണ്ടുവരുകയാണ് എർദോഗന്റെ ശ്രമം.


തുർക്കിയിലെ പരമോന്നത മിലിട്ടറി കൗൺസിൽ ഈ മാസം ഇരുപത്തിയെട്ടിനു പ്രസിഡന്റിന്റെ വസതിയിൽ ചേരുന്നുണ്ട്. സാധാരണ ഓഗസ്റ്റിൽ മിലിട്ടറി ജനറലിന്റെ ആസ്‌ഥാന മന്ദിരത്തിൽ ചേരാറുള്ള യോഗം ഇത്തവണ എർദോഗൻ നേരത്തേ വിളിച്ചുചേർക്കുന്നതു സൈന്യത്തിൽ അടിമുടി വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളുടെ സൂചനയായാണു റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.