ടിം കെയ്ൻ ഹില്ലരി ക്ലിന്റന്റെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി
ടിം കെയ്ൻ ഹില്ലരി ക്ലിന്റന്റെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി
Saturday, July 23, 2016 12:20 PM IST
വാഷിംഗ്ടൺ: ഹില്ലരി ക്ലിന്റന്റെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയായി മുൻ വർജീനിയ ഗവർണറും യുഎസ് സെനറ്ററുമായ ടിം കെയ്ൻ തിരഞ്ഞെടുക്കപ്പെട്ടു. ട്വിറ്ററിൽ ഹില്ലരി തന്നെയാണ് ടിം കെയിനിനെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയായി തെരഞ്ഞെടുത്ത കാര്യം അറിയിച്ചത്.

തൊഴിലാളി സമൂഹത്തിന്റെ പിന്തുണയുള്ള നന്നായി സ്പാനിഷ് ഭാഷ സംസാരിക്കാൻ അറിയാവുന്ന ടിം കെയ്ൻ ഹിലരിക്കു വിജയം സമ്മാനിക്കുമെന്നാണു ഡെമോക്രാറ്റുകാരുടെ വാദം. തിങ്കളാഴ്ച ഫിലാഡൽഫിയയിൽ ആരംഭിക്കുന്ന ഡെമോക്രാറ്റിക് കൺവൻഷനു മുന്നോടിയായാണു തീരു മാനം. മിതവാദിയാണ് ടിം.


എന്നാൽ, സെനറ്റർ ബെർണി സാൻഡേഴ്സണെ പ്രൈമറിയിൽ അനുകൂലിച്ച ലിബറൽ വിഭാഗം കെയിനിനെ അനുകൂലിക്കുന്നില്ല. യുവാക്കളേക്കാൾ മുതിർന്നവർ പിന്തുണച്ചതാണ് കെയ്നു തുണയായത്. 58കാരനാണ് ടിം കെയ്ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.