ചൈനയിൽ കനത്ത മഴ; മരണം 154
ചൈനയിൽ കനത്ത മഴ; മരണം 154
Saturday, July 23, 2016 12:20 PM IST
ഷാംങായി: ചൈനയിൽ ദുരിതം വിതച്ചു കനത്ത മഴ. മഴക്കെടുതിയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 154 കവിഞ്ഞു. 124 പേരെ കാണാതായി. വെള്ളപ്പൊക്കത്തെത്തുടർന്നു 1.6 കോടി ജനങ്ങളെ മാറ്റിപ്പാർപ്പിച്ചതായാണു റിപ്പോർട്ടുകൾ. വടക്കൻ പ്രവശ്യയിലെ ഹെബെയിൽ മഴയിലും മണ്ണിടിച്ചിലിലും 72പേർ മരിച്ചതായും 78 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

ഹെനാനിൽ 15 പേർ കൊല്ലപ്പെട്ടു. എട്ടു പേരെ കാണാതായി. ഹെബെയിൽ അമ്പതിനായിരവും ഹെനാനിൽ പതിനെണ്ണായിരവും വീടുകൾ തകർന്നതായാണു റിപ്പോർട്ടുകൾ. കാലം തെറ്റി പെയ്യുന്ന മഴ ചൈനയിലാകമാനം കനത്ത നാശം വിതയ്ക്കുകയാണ്. കൃഷി നശിക്കുന്നതുമൂലം സാമ്പത്തിക മേഖലയിൽ കനത്തനാശം സംഭവിക്കുന്നതായി സാമ്പത്തിക ശാസ്ത്രജ്‌ഞർ അഭിപ്രായപ്പെട്ടു. വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നവർക്കു സാമ്പത്തിക സഹായം ബാങ്കുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.