മഴക്കെടുതി: ചൈനയിൽ മരണം 250
മഴക്കെടുതി: ചൈനയിൽ മരണം 250
Sunday, July 24, 2016 11:30 AM IST
ബെയ്ജിംഗ്: കഴിഞ്ഞയാഴ്ചയിലെ കനത്ത മഴയെയും പ്രളയത്തെയും തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു. ഹിനാൻ, ഹുബെയ് പ്രവിശ്യകളിൽ പ്രളയം നാശം വിതച്ചു. ഹുബെയ് പ്രവിശ്യയിൽ മാത്രം 114 പേർ മരിക്കുകയും 111പേരെ കാണാതാവുകയും ചെയ്തു . 52,9000വീടുകൾ തകർന്നു. മൂന്നുലക്ഷത്തിലധികം പേരെ സുരക്ഷിതസ്‌ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചുമാറ്റി.700,000ഹെക്ടറിലെ വിളകൾ നശിച്ചു. ഇതുമൂലം 240കോടി ഡോളറിന്റെ നഷ്‌ടമുണ്ടായെന്നു കണക്കാക്കുന്നു. ഈ മാസം 18മുതൽ 20വരെയാണ് പേമാരിയും പ്രളയവും നാശം വിതച്ചത്. ജിംഗ്സിംഗ് കൗണ്ടിയിൽ 19 മണിക്കൂറിനുള്ളിൽ 545 മില്ലിമീറ്റർ മഴ പെയ്തു. 2015ൽ ഈ മേഖലയിൽ പെയ്ത ആകെ മഴയെക്കാൾ കൂടുതലാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.