തുർക്കി: പ്രസിഡൻഷ്യൽ ഗാർഡ്സിനെ പിരിച്ചുവിടുന്നു
Sunday, July 24, 2016 11:30 AM IST
അങ്കാറ: തുർക്കി പ്രസിഡന്റിന്റെ അംഗരക്ഷകസേനയെ പിരിച്ചുവിടാൻ തീരുമാനിച്ചെന്നു പ്രധാനമന്ത്രി ബിനാലി യിൽദിറിം അറിയിച്ചു. ഈയിടെ നടന്ന പരാജയപ്പെട്ട സൈനിക അട്ടിമറിനീക്കത്തെത്തുടർന്നു പ്രസിഡൻഷ്യൽ ഗാർഡിലെ 300 പേരെ തടവിലാക്കിയിരുന്നു. പ്രസിഡൻഷ്യൽ ഗാർഡിലെ മൊത്തം സൈനികരുടെ എണ്ണം 2500 ആണ്. ഈ സേനാവിഭാഗത്തെ ഇനിയും വച്ചുപൊറുപ്പിക്കേണ്ട ആവശ്യമില്ലെന്ന് യിൽദിറിം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.