ബർലിനിൽ രോഗി ഡോക്ടറെ വെടിവച്ചുകൊന്നു
ബർലിനിൽ രോഗി ഡോക്ടറെ വെടിവച്ചുകൊന്നു
Tuesday, July 26, 2016 12:31 PM IST
ബർലിൻ: ജർമനിയിലെ ബർലിൻ നഗരത്തിലെ ആശുപത്രിയിൽ ഡോക്ടറെ വെടിവച്ചുകൊന്ന ശേഷം രോഗി ജീവനൊടുക്കി. സ്റ്റിഗ്ളിട്സിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലാണു സംഭവം. ഇതിനു ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് അധികൃതർ വ്യക്‌തമാക്കി.

തെക്കൻ ജർമനിയിൽ അടുത്തയിടെ നടന്ന നാലു ഭീകരാക്രമണങ്ങളുടെ നടുക്കം വിട്ടുമാറുംമുമ്പാണ് ബർലിൻ സംഭവം. നൂറംബർഗിനു സമീപം അൻസ്ബാക്ക് പട്ടണത്തിൽ ഞായറാഴ്ച സിറിയൻ അഭയാർഥി സംഗീതക്കച്ചേരി ഹാളിനടുത്തുള്ള കഫേയ്ക്കു വെളിയിൽ നടത്തിയ സ്ഫോടനത്തിൽ 15 പേർക്കു പരിക്കേറ്റിരുന്നു. 2500ൽ അധികം പേരെത്തിയ സംഗീതക്കച്ചേരി ഹാളിൽ സ്ഫോടനത്തിനായിരുന്നു അക്രമി പദ്ധതിയിട്ടത്.


ഈ മാസം18ന് വൂർസ്ബർഗിൽ മറ്റൊരു അഭയാർഥി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന നാലു ടൂറിസ്റ്റുകളെ വെട്ടിപ്പരിക്കേല്പിച്ചു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച മ്യൂനിക്കിലെ ഷോപ്പിംഗ് മാളിൽ കൗമാരക്കാരൻ നടത്തിയ വെടിവയ്പിൽ ഒമ്പതുപേർക്കു ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.