മൊറോക്കോയിൽ 52 ഐഎസ് അനുഭാവികൾ അറസ്റ്റിൽ
മൊറോക്കോയിൽ  52 ഐഎസ് അനുഭാവികൾ അറസ്റ്റിൽ
Wednesday, July 27, 2016 12:13 PM IST
റബാത്ത്: ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്ന 52പേർ മൊറോക്കോയിൽ അറസ്റ്റിലായി. നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ ആക്രമണം നടത്താൻ സൂക്ഷിച്ചിരുന്ന ആയുധങ്ങളും ബോംബുകളും ഇവരിൽ നിന്ന് പിടികൂടി. ആദ്യമായാണ് ഇത്രയും അധികം ഐഎസ് അനുഭാവികൾ ഒരുമിച്ച് പിടിയിലാകുന്നതെന്ന് മൊറോക്കോ അധികൃതർ പറഞ്ഞു.

പുറത്തുനിന്നും അകത്തുനിന്നും മൊറോക്കോയിൽ ഐഎസ് ആക്രമണം ഉണ്ടാകാമെന്ന സന്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ 2014 മുതൽ അതീവസുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരുന്നത്. 143 അന്വേഷണ ഉദ്യോഗസ്‌ഥർ രാജ്യത്തെ നഗരങ്ങളിലും പട്ടണങ്ങളിലും നടത്തിയ അന്വേഷണത്തിലാണ് 52 പേർ പിടിയിലായത്.


മൊറോക്കോയിൽ ഐഎസ് താവളമുണ്ടാക്കാൻ പല ഗ്രൂപ്പുകളും ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചെന്ന് അധികൃതർ പറഞ്ഞു. വിനോദസഞ്ചാരികളെയും രാജ്യത്തെ ആഘോഷങ്ങളെയുമാണ് ഭീകരർ ലക്ഷ്യം വയ്ക്കുന്നത്.

മൊറോക്കോ സെൻട്രൽ ബ്യൂറോ ഓഫ് ജുഡിഷൽ ഇൻവസ്റ്റിഗേഷൻ, ജുഡിഷ്യൽ പാർട്ട് ഓഫ് മൊറോക്കോ ഡൊമസ്റ്റിക് ഇൻവസ്റ്റിഗേഷൻ സർവീസ് എന്നീ ഏജൻസികൾക്കാണ് അന്വേഷണ ചുമതലയെന്ന് മൊറോക്കോ അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.