തുർക്കിയിൽ നിരവധി മാധ്യമ സ്‌ഥാപനങ്ങൾ പൂട്ടി
തുർക്കിയിൽ നിരവധി മാധ്യമ സ്‌ഥാപനങ്ങൾ പൂട്ടി
Wednesday, July 27, 2016 9:23 PM IST
ഈസ്റ്റാംബൂൾ: തുർക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറിയെത്തുടർന്നു പ്രസിഡന്റ് എർദോഗൻ ആരംഭിച്ച ശുദ്ധീകരണ പ്രക്രിയ തുടരുന്നു. നിരവധി മാധ്യമ സ്‌ഥാപനങ്ങൾ പൂട്ടാൻ എർദോഗൻ ഉത്തരവിട്ടു. മൂന്നു ന്യൂസ് ഏജൻസികൾ, 16 ടിവി ചാനൽ, 45 പത്രങ്ങൾ, 15 മാഗസിനുകൾ എന്നിവയാണ് അടച്ചുപൂട്ടിയത്.

സൈന്യത്തിലും അടിമുടി മാറ്റം വരുത്താൻ ശ്രമം തുടങ്ങി. സുരക്ഷാസേനയിലെ 1,700 ഓളം സൈനികരെയും 149 ജനറൽമാരെയും പുറത്താക്കി. സൈന്യത്തിൽ അഴിച്ചുപണി നടത്തി പുതിയ ആളുകളെ രംഗത്തു കൊണ്ടുവരുകയാണ് എർദോഗന്റെ ശ്രമം. പരാജയപ്പെട്ട സൈനിക അട്ടിമറി നീക്കത്തെത്തുടർന്ന് എർദോഗൻ പോലീസിലും ജുഡീഷറിയിലും വിദ്യാഭ്യാസക്രമത്തിലും സാരമായ മാറ്റങ്ങൾ വരുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.