സഭ ഉറ്റുനോക്കുന്നത് യുവജനങ്ങളിലേക്ക്: മാർപാപ്പ
സഭ ഉറ്റുനോക്കുന്നത് യുവജനങ്ങളിലേക്ക്: മാർപാപ്പ
Thursday, July 28, 2016 11:39 AM IST
<ആ>ക്രാക്കോയിൽനിന്നും മനോജ് എം.കണ്ടത്തിൽ

യുവജനങ്ങളാണ് സഭയുടെ പ്രതീക്ഷയെന്ന് ഫ്രാൻസിസ് മാർപാപ്പ. പോളണ്ടിലെ ക്രാക്കോവിൽ നടക്കുന്ന ലോകയുവജനസമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർപാപ്പ. യുവജനങ്ങളെ സഭ ഉറ്റുനോക്കുകയാണ്. മാറ്റങ്ങൾ വരുത്താൻ നമുക്കു കഴിയുമോ? നമുക്കെല്ലാവർക്കും ഒന്നിച്ചു കരുണയെക്കുറിച്ച് സംസാരിക്കാം. കരുണയ്ക്കായി ഹൃദയങ്ങൾ തുറക്കണം. ശൂന്യമായ ആഘോഷങ്ങളെക്കുറിച്ചാണോ നിങ്ങൾ ചിന്തിക്കുന്നത്. പരിശ്രമംകൂടാതെ പരാജയം സമ്മതിച്ചു പിന്മാറുന്ന യുവത്വം എന്നെ വേദനിപ്പിക്കുന്നു. യേശുക്രിസ്തുവിനെ വിലകൊടുത്തു വാങ്ങാൻ കിട്ടുന്നതല്ല. അവൻ ദൈവപിതാവിന്റെ ദാനമാണ് മാർപാപ്പ ചൂണ്ടിക്കാട്ടി. കരുണാർദ്രമായ സ്നേഹം പങ്കുവയ്ക്കാനാണ് ദൈവം നമ്മെ ഓരോരുത്തരേയും ഈലോകത്തേക്ക് അയച്ചിരിക്കുന്നത്. ഈ ബോധ്യം എപ്പോഴും നമുക്ക് ഉണ്ടായിരിക്കണം മാർപാപ്പ ഉദ്ബോധിപ്പിച്ചു.

ക്രാക്കോയിലെ ബ്ളോണിയ പാർക്കിലെ യുവജനസമ്മേളനവേദിയിലേക്ക് എത്തിയ മാർപാപ്പയെ ഹർഷാരവത്തോടെയും പാട്ടു പാടിയും നൃത്തം ചവിട്ടിയുമാണ് ലക്ഷക്കണക്കിനുവരുന്ന യുവജനങ്ങൾ എതിരേറ്റത്. ബിഷപ്പുമാരും ക്രാക്കോ മേയറും ചേർന്നു സമ്മേളനവേദിയിൽ മാർപാപ്പയെ സ്വീകരിച്ചു. കർദിനാൾ ഡിസ്വിസ് മാർപാപ്പയ്ക്ക് സ്വാഗതമാശംസിച്ചു.

<ആ>മാർപാപ്പ തെന്നിവീണു

ചെസ്റ്റഹോവ: പോളണ്ടിലെ ചെസ്റ്റഹോവയിലെ യാസ്നഗോറാ തീർഥാടനകേന്ദ്രത്തിലെ തുറന്നവേദിയിൽ ദിവ്യബലി അർപ്പിക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പ കാൽതെന്നി വീണു. ധൂപക്കുറ്റിയുമായി പ്രാർഥനാനിരതനായി മുന്നോട്ടുനീങ്ങിയ മാർപാപ്പ അൾത്താരയിലേക്കുള്ള സ്റ്റെപ്പുകളിൽ ഒരെണ്ണം കാണാതെ പോയതാണ് വീഴാൻ കാരണമെന്ന് ചെസ്റ്റഹോവ ആർച്ച്ബിഷപ് വാക്ലാ ദിപോ പറഞ്ഞു. വത്തിക്കാന്റെ മാസ്റ്റർ ഓഫ് സെറിമണീസ് ഗിദോ മരീനി ഉൾപ്പെടെയുള്ളവർ ഉടൻ അദ്ദേഹത്തെ എഴുന്നേല്ക്കാൻ സഹായിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.