യുഎസിൽ പോലീസ് ഓഫീസർ കൊല്ലപ്പെട്ടു
യുഎസിൽ പോലീസ് ഓഫീസർ കൊല്ലപ്പെട്ടു
Friday, July 29, 2016 12:11 PM IST
വാഷിംഗ്ടൺ: യുഎസിലെ സാൻഡിയേഗോയിൽ പോലീസ് ഓഫീസർ അക്രമികളുടെ വെടിയേറ്റു മരിച്ചു. സാൻഡിയേഗോയിലെ സൗത്ത്ക്രെസ്റ്റിലെ ട്രാഫിക് ജംഗ്ഷനിലാണു വെടിവയ്പുണ്ടായത്. വെടിയേറ്റ രണ്ടാമത്തെ ഓഫീസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയ നടത്തി.

അക്രമികളിൽ ഒരാളെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. മറ്റുള്ളവർക്കു വേണ്ടി തെരച്ചിൽ നടത്തുകയാണ്.ഡാളസിലും ബാറ്റൺറൂഷിലുമായി എട്ടു പോലീസ് ഓഫീസർമാർ ഈ മാസം വെടിയേറ്റു മരിച്ചു. ഇതേത്തുടർന്ന് രാജ്യമെങ്ങും പോലീസ് ജാഗ്രതയിലാണ്.


ഏതാനും കറുത്തവർഗക്കാർ പോലീസ് അതിക്രമങ്ങളിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് രണ്ടുവർഷമായി യുഎസിൽ പോലീസിനെതിരേ പ്രതിഷേധസമരം നടന്നുവരികയാണ്.

സ്‌ഥിതിഗതികൾ കൂടുതൽ മോശമാവുകയാണ്. ജനങ്ങൾ ആഗ്രഹിക്കുന്നതു ക്രമസമാധാനമാണ്–സാൻഡിയോഗോ കൊലപാതകത്തെ പരാമർശിച്ച് റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ട്രംപ് ട്വീറ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.