യുഎസിൽ കൊതുകുകൾ സിക്ക വൈറസ് വാഹകരായി തീർന്നെന്ന് സംശയം
യുഎസിൽ കൊതുകുകൾ സിക്ക വൈറസ് വാഹകരായി തീർന്നെന്ന് സംശയം
Friday, July 29, 2016 9:54 PM IST
ഫ്ളോറിഡ: യുഎസിൽ കൊതുകുകൾ സിക്ക വൈറസ് വാഹകരായി തീർന്നിരിക്കുകയാണെന്ന സംശയം ബലപ്പെടുന്നു. ഫ്ളോറിഡയിൽ സിക്ക വൈറസ് ബാധ സ്‌ഥിരീകരിച്ച നാലു പേരും സമീപകാലത്ത് വിദേശയാത്ര നടത്തിയവരല്ലെന്ന് അന്വേഷണത്തിൽ ബോധ്യമായ സാഹചര്യത്തിലാണ് ആരോഗ്യ ഉദ്യോഗസ്‌ഥർ ഇത്തരത്തിലൊരു നിഗമനത്തിലെത്തുന്നത്.<യൃ><യൃ>യുഎസിൽ 1,650ലധികം സിക്ക കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതാദ്യമായിട്ടാണ് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാത്തവരിൽ വൈറസ് ബാധ സ്‌ഥിരീകരിക്കുന്നതെന്ന് ഫ്ളോറിഡ ആരോഗ്യ വിഭാഗം അറിയിച്ചു. സിക്ക ഭീതി പടർത്തിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ മേഖലകളിലുള്ളവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനാലോ ആ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടോ ആയിരുന്നു വൈറസ് മറ്റു രാജ്യക്കാരിലേക്ക് എത്തിയിരുന്നത്.<യൃ><യൃ>മൈക്രോസെഫാലി എന്ന ജന്മവൈകല്യത്തിനു കാരണമാകുന്ന ഇത് ഏറ്റവുമധികം ദുരിതം വിതച്ചതു ബ്രസീലിലാണ്. രക്‌തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവുകുറഞ്ഞു രക്‌തം കട്ടപിടിക്കാതിരിക്കുന്നതാണ് രോഗാവസ്‌ഥ. സിക്ക വൈറസ് അതിവേഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ആഗോള പൊതുവായ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരുന്നു.<യൃ><യൃ>കഴിഞ്ഞവർഷം മേയിലാണ് ബ്രസീലിലാണു സിക്ക വൈറസ് കണ്ടെത്തിയത്. ആറു മാസത്തിനുള്ളിൽ തെക്കേ അമേരിക്കയിലും പിന്നീടു യൂറോപ്പിലും വൈറസ് സ്‌ഥിരീകരിച്ചിരുന്നു. രോഗത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും നിലവിൽ മരുന്നില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.