അമേരിക്കയിൽ യാത്രാബലൂൺ പൊട്ടിത്തെറിച്ച് 16 പേർ മരിച്ചു
അമേരിക്കയിൽ  യാത്രാബലൂൺ പൊട്ടിത്തെറിച്ച് 16 പേർ മരിച്ചു
Saturday, July 30, 2016 11:01 AM IST
ലോക്ഹാർട്ട്: അമേരിക്കയിലെ ടെക്സസിൽ യാത്രാബലൂൺ പുൽത്തകിടിയിൽ ഇടിച്ചു പൊട്ടിത്തെറിച്ച് 16 പേർ മരിച്ചു. ശനിയാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. എത്ര പേർ ബലൂണിലു ണ്ടായിരുന്നു എന്നതു സംബന്ധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനി സ്ട്രേഷനു കൃത്യമായ വിവരമില്ല.

സൗത്ത് ഓസ്റ്റിൻ സിറ്റിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ലോക്ഹാർട്ട്. ആളുകൾനിന്നിരുന്ന ബാസ്കറ്റിന്റെ ഭാഗത്താണു പൊട്ടിത്തെറിയുണ്ടായത്. ബലൂൺ പറന്നുയർന്ന് 26 മിനിറ്റിനുള്ളിൽ പുൽത്തകിടിയിൽ ഇടിച്ചു തകരുകയായിരുന്നു. പൈലറ്റിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.