പന്ത്രണ്ടുകാരനെ ഭീകരനെന്നു മുദ്ര കുത്തി
Thursday, August 18, 2016 12:40 PM IST
ന്യൂയോർക്ക്: പഠന വൈകല്യമുള്ള മുസ്ലിം ബാലനെ ഭീകരനെന്നു മുദ്രകുത്തി പീഡിപ്പിച്ച സ്കൂൾ അധികൃതർക്ക് എതിരേ കുട്ടിയുടെ മാതാപിതാക്കൾ കേസു കൊടുത്തു. ന്യൂയോർക്കിലെ ഈസ്റ്റ് ഇസ്ലിപിലെ മിഡിൽ സ്കൂൾ വിദ്യാർഥി 12 വയസുള്ള നഷ്വാൻ ഉപ്പലാണ് ഈ ഹതഭാഗ്യൻ. ഭീകരനാണെന്നു സമ്മതിക്കുന്ന പ്രസ്താവനയിൽ കുട്ടിയെ നിർബന്ധിച്ച് ഒപ്പിടുവിച്ചതായും ഫെഡറൽ കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചു. അഞ്ചുകോടി ഡോളർ നഷ്‌ടപരിഹാരവും ചോദിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.