സിറിയൻ ജയിലുകളിൽ 18,000 പേർ കൊല്ലപ്പെട്ടു
സിറിയൻ ജയിലുകളിൽ  18,000 പേർ കൊല്ലപ്പെട്ടു
Thursday, August 18, 2016 12:40 PM IST
കയ്റോ: സിറിയൻ ജയിലുകളിൽ 2011നും 2015നും ഇടയ്ക്ക് 18,000 പേർ കൊല്ലപ്പെട്ടെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറഞ്ഞു. കൊടിയ പീഡനങ്ങൾക്കാണു തടവുകാരെ വിധേയമാക്കുന്നത്. 2011ൽ പ്രസിഡന്റ് അസാദിനെതിരേ ആരംഭിച്ച പ്രക്ഷോഭം ആഭ്യന്തരയുദ്ധമായി മാറിയിരിക്കുകയാണ്.

നേരത്തെയും സിറിയൻ ജയിലുകളിൽ മർദനമുറകൾ അരങ്ങേറിയിരുന്നെങ്കിലും 2011നുശേഷം ഇതിന്റെ വ്യാപ്തി പതിന്മടങ്ങു വർധിച്ചതായി ആംനസ്റ്റിയിലെ സിറിയ വിദഗ്ധ ക്ലാവുദിയ ഷീഫ്ളർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.