104 തമിഴ് പുലികളെ വിഷം കൊടുത്തു കൊലപ്പെടുത്തി ?
Thursday, August 18, 2016 12:40 PM IST
കൊളംബോ: പുനരധിവാസകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന 104 എൽടിടിഇക്കാരെ വിഷം കുത്തിവച്ചു കൊന്നുവെന്നു തമിഴ് രാഷ്ട്രീയ കക്ഷിയായ ടിഎൻഎ ആരോപിച്ചു. തമിഴരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ആത്മാർഥമായ ശ്രമം നടത്തുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതു ശരിയല്ലെന്നു പ്രതിരോധ സഹമന്ത്രി രുവാൻ വിജവർധനെ പ്രതികരിച്ചു.

അനുമതി വാങ്ങി പുനരധിവാസ കേന്ദ്രങ്ങളിൽ സന്ദർശനം നടത്താൻ അന്തർദേശീയ സംഘടനകൾക്ക് അനുമതി നൽകുമെന്നും മന്ത്രി വ്യക്‌തമാക്കി.


പുനരധിവാസ കേന്ദ്രങ്ങളിൽ താമസിക്കുന്ന ചിലർക്ക് രോഗബാധയുണ്ടായെന്നും ഇത് വിഷപ്രയോഗം മൂലമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തമിഴർക്കു ഭൂരിപക്ഷമുള്ള വടക്കൻ മേഖലയിലെ മുഖ്യമന്ത്രി വിഘ്നേശ്വരൻ വ്യക്‌തമാക്കി.

ലങ്കയിൽ സന്ദർശനം നടത്തുന്ന യുഎസ് വ്യോമസേനാ മെഡിക്കൽ ടീം ഇവരെ പരിശോധിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.