യുഎൻ റിപ്പോർട്ട്: പാരീസ് ആക്രമണം മുംബൈ ആക്രമണത്തിന്റെ ശൈലിയിൽ
യുഎൻ റിപ്പോർട്ട്: പാരീസ് ആക്രമണം മുംബൈ ആക്രമണത്തിന്റെ  ശൈലിയിൽ
Friday, August 19, 2016 12:07 PM IST
യുണൈറ്റഡ് നേഷൻസ്: മുംബൈ ആക്രമണവും നയ്റോബിയിലെ വെസ്റ്റ്ഗേറ്റ് മാൾ ആക്രമണവും സംബന്ധിച്ചു വിശദമായ പഠനം നടത്തിയശേഷമാണ് ഐഎസ് ഭീകരർ പാരീസിൽ ഭീകരാക്രമണം നടത്തിയതെന്ന് യുഎൻ രക്ഷാസമിതിക്ക് മോണിറ്ററിംഗ് ടീം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കൂടുതൽ നാശവും ആശയക്കുഴപ്പവും ഉണ്ടാക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. 2015ൽ പാരീസിൽ നടന്ന ഭീകരാക്രമണത്തിൽ 130 പേർക്കു ജീവഹാനി നേരിട്ടു. സ്പോർട്സ് സ്റ്റേഡിയം, റസ്റ്ററന്റ്, സംഗീതക്കച്ചേരി ഹാൾ എന്നിവിടങ്ങളിൽ ആക്രമണം നടന്നു. മുംബൈയിൽ ലഷ്കർ ഇ തോയിബ നടത്തിയ ആക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടു. കഴിയുന്നത്ര പേരെ വേഗത്തിൽ വകവരുത്തുക എന്ന ലക്ഷ്യത്തോടെയാണു പാരീസിൽ ഐഎസ് ആക്രമണം നടത്തിയത്.


ആക്രമണകാരികളെ നേരിടുന്ന കാര്യത്തിലും സത്വര നടപടി വേണമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. അൽക്വയ്ദ ഇൻ ഇന്ത്യൻ സബ്കോണ്ടിനന്റ്(എക്യുഐഎസ്) സംഘടനയിലെ നിരവധി ഉന്നതരെ യുഎൻ ഇതുവരെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന കാര്യ വും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.