കാട്ടുതീ; കലിഫോർണിയയിൽ 100 വീടുകൾ നശിച്ചു
കാട്ടുതീ; കലിഫോർണിയയിൽ 100 വീടുകൾ നശിച്ചു
Saturday, August 20, 2016 11:42 AM IST
ലോസ് ആഞ്ചലസ്: തെക്കൻ കലിഫോർണിയയിൽ അപകടകരമായി പടർന്ന കാട്ടുതീ അഗ്നിശമനസേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. 37,000 കിലോമീറ്റർ വ്യാപിച്ച കാട്ടുതീയെത്തുടർന്ന് ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. 100 വീടുകൾ അഗ്നിക്കിരയായതായാണ് ഏകദേശ കണക്ക്.

ലോസ് ആഞ്ചലസിനു 120 കിലോമീറ്റർ വടക്കു–കിഴക്കുള്ള കയോൺ പാസിലായിരുന്നു കാട്ടുതീയുടെ തുടക്കം. റൈറ്റ്വുഡ് ടൗണിനു ഭീഷണിയാകുമെന്ന് കരുതവെയാണ് അഗ്നിശമനസേന കാട്ടുതീ പടരുന്നത് നിയന്ത്രണവിധേയമാക്കിയതെന്ന് അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.