സോമാലിയയിൽ കാർബോംബ് സ്ഫോടനം; 20 മരണം
Sunday, August 21, 2016 11:08 AM IST
മൊഗാദിഷു: വടക്കൻ സോമാലിയയിൽ അൽഷബാബ് ഭീകരർ നടത്തിയ ഇരട്ട കാർബോംബ് സ്ഫോടനത്തിൽ 20 പേർ മരിച്ചു. അർധസ്വയംഭരണ പ്രദേശമായ പൻട്ലാൻഡിലെ ഗൽകയോ പട്ടണത്തിലാണ് സ്ഫോടനം നടന്നത്. സുരക്ഷാഭടന്മാർക്കും സാധാരണക്കാർക്കും ജീവഹാനി നേരിട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടന്ന് മെഡിക്കൽ കേന്ദ്രങ്ങൾ പറഞ്ഞു.

സോമാലിയയിലെ പാശ്ചാത്യ പിന്തുണയുള്ള സർക്കാരിനെ പുറത്താക്കുന്നതിനുവേണ്ടി പോരാടുന്ന അൽഷബാബ് ഇതിനകം നിരവധി ഭീകരാക്രമണങ്ങൾ നടത്തി യിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.