ഇറാനിലെ താവളം റഷ്യ ഉപേക്ഷിച്ചു
Monday, August 22, 2016 12:11 PM IST
മോസ്കോ: സിറിയയിൽ വ്യോമാക്രമണത്തിന് ഇറാനിലെ ഹംദാൻ വിമാനത്താവളത്തിൽനിന്നു യുദ്ധവിമാനങ്ങൾ അയയ്ക്കുന്നതു നിർത്തലാക്കിയെന്നു റഷ്യ അറിയിച്ചു.

ഇറാനിലെ താവളം റഷ്യ ഉപയോഗിക്കുന്നതിൽ വൈറ്റ്ഹൗസ് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഇറാനിലെ എംപിമാരും അതൃപ്തി രേഖപ്പെടുത്തി. ഹംദാനിൽനിന്നു മുഴുവൻ യുദ്ധവിമാനങ്ങളും പിൻവലിച്ചെന്നു റഷ്യ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.