ജപ്പാനിൽ കൊടുങ്കാറ്റ് ഫ്ളൈറ്റുകൾ റദ്ദാക്കി
ജപ്പാനിൽ കൊടുങ്കാറ്റ് ഫ്ളൈറ്റുകൾ റദ്ദാക്കി
Monday, August 22, 2016 12:11 PM IST
ടോക്കിയോ; മിൻഡുല്ലെ കൊടുങ്കാറ്റിനെത്തുടർന്നു ജപ്പാനിൽ പേമാരിയും പ്രളയവും. ടോക്കിയോയിലെ ഹനേഡ എയർപോർട്ടിൽനിന്നുള്ള 300 വിമാന സർവീസുകൾ റദ്ദാക്കി. നരിതാ എയർപോർട്ട് താത്കാലികമായി അടച്ചു. ടോക്കിയോ മേഖലയിൽ ഏതാനും ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചില ബുള്ളറ്റ് ട്രെയിനുകളും ഓടിയില്ല. കൊടുങ്കാറ്റിനെത്തുടർന്നു ടോക്കിയോയിലും പരിസരത്തും നാലിഞ്ച് മഴ പെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.