സിംഗപ്പൂർ മുൻ പ്രസിഡന്റ് എസ്.ആർ. നാഥൻ അന്തരിച്ചു
സിംഗപ്പൂർ മുൻ പ്രസിഡന്റ് എസ്.ആർ. നാഥൻ അന്തരിച്ചു
Monday, August 22, 2016 12:11 PM IST
സിംഗപ്പൂർ: തമിഴ്വംശജനായ സിംഗപ്പൂർ മുൻ പ്രസിഡന്റ് എസ്.ആർ. നാഥൻ (92) പക്ഷാഘാതത്തെത്തുടർന്ന് അന്തരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആറാമത്തെ പ്രസിഡന്റായി 1999–2011 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ചിരുന്ന നാഥനാണു സിംഗപ്പൂരിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഈ പദവിയിൽ ഇരുന്നത്. തിങ്കളാഴ്ച രാവിലെ 9.48ന് സിംഗപ്പൂർ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതമുണ്ടായതിനെത്തുർന്ന് മൂന്ന് ആഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. ഊർമിളയാണു ഭാര്യ. രണ്ട് മക്കളുണ്ട്.

നാഥന്റെ മരണത്തിൽ പ്രസിഡന്റ് ടോണി തംഗ് കേംഗ് യാം, പ്രധാനമന്ത്രി ലീ ഹെസീൻ ലോംഗ് എന്നിവർ അനുശോചനം അറിയിച്ചു.


സിവിൽ സർവീസ്, ഇന്റലിജൻസ്, വിദേശകാര്യം എന്നീ മേഖലകളിൽ 40 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷമാണു നാഥൻ സിംഗപ്പൂർ പ്രസിഡന്റായത്.

1982ൽ സിവിൽ സർവീസിൽനിന്നു വിരമിച്ചശേഷം ദ സ്ട്രെയിറ്റ് ടൈംസ് പ്രസ് മീഡിയാ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി. 1988 മുതൽ1990വരെ മലേഷ്യയിലെ ഹൈക്കമ്മീഷണറായിരുന്നു.1990 മുതൽ ആറുവർഷം അമേരിക്കയിലെ സ്‌ഥാനപതിയായും സേവനമനുഷ്ഠിച്ചു. ഹിന്ദു എൻഡോവ്മെന്റ് ബോർഡ് ചെയർമാനായും അദ്ദേഹം പ്രവർത്തി

ച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.