ഇന്ത്യൻ വംശജ ലണ്ടനിൽ ഡെപ്യൂട്ടി മേയർ
Tuesday, August 23, 2016 11:58 AM IST
ലണ്ടൻ: ഇന്ത്യൻ വംശജയായ ഷർലി റൊഡ്രിഗസിനെ ലണ്ടൻ ഡെപ്യൂട്ടി മേയറായി നിയമിച്ചു. ലണ്ടനെ കൂടുതൽ നിർമലവും ഹരിതാഭവുമായ നഗരമാക്കി മാറ്റുന്ന ചുമതലയാണു ഷർലിക്കുള്ളതെന്ന് അവരെ നിയമിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ പാക് വംശജനായ മേയർ സാദിക്ക് ഖാൻ വ്യക്‌തമാക്കി. അന്തരീക്ഷമലിനീകരണം കഴിയുന്നത്ര ഒഴിവാക്കുന്നതിനുള്ള നടപടികൾക്ക് ഡെപ്യൂട്ടി മേയർ നേതൃത്വം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.