ട്രംപിന്റെ റാലിയിൽ നൈജൽ ഫരാഷ്
Thursday, August 25, 2016 11:55 AM IST
വാഷിംഗ്ടൺ: ബ്രെക്സിറ്റിനു വേണ്ടി പ്രചാരണം നടത്തിയ ബ്രിട്ടീഷ് രാഷ്ട്രീയനേതാവ് നൈജൽ ഫരാഷ് മിസിസിപ്പിയിലെ ജാക്സണിലെ റാലിയിൽ പങ്കെടുത്ത് ട്രംപിനു വേണ്ടി പ്രസംഗിച്ചു. താൻ അമേരിക്കൻ പൗരനായിരുന്നെങ്കിൽ കാശുതന്നാൽ പോലും ഹില്ലരിക്ക് വോട്ടു ചെയ്യില്ലെന്നു ഫരാഷ് പറഞ്ഞു.ഇറാക്കിലെ രണ്ടാമത്തെ വലിയ പട്ടണവും ഐഎസിന്റെ ശക്‌തികേന്ദ്രവുമായ മൊസൂൾ വൈകാതെ പിടിക്കാനുള്ള ഒരുക്കത്തിലാണ് ഇറാക്കിസേന.