സിറിയയിലേക്ക് തുർക്കി കൂടുതൽ ടാങ്കുകൾ അയച്ചു
Thursday, August 25, 2016 11:55 AM IST
കരക്കാമിസ്: തുർക്കിയുടെ ഒമ്പതു ടാങ്കുകൾകൂടി ഇന്നലെ അതിർത്തികടന്ന് വടക്കൻ സിറിയയിൽ പ്രവേശിച്ചു. തുർക്കിയുടെ പിന്തുണയുള്ള സിറിയൻ വിമതർ ഐഎസിനെ പരാജയപ്പെടുത്തി ജരാബലസ് നഗരം തിരിച്ചുപിടിച്ചു. യുഎസ്, തുർക്കി യുദ്ധവിമാനങ്ങൾ ജരാബലസിൽ വ്യോമാക്രമണം നടത്തി. ഐഎസ് പോരാളികൾക്കുവേണ്ടി നഗരത്തിൽ വിമതസേന തെരച്ചിൽ നടത്തുകയാണ്. ജരാബലസ് പിടിക്കുന്നതിൽനിന്ന് യുഎസ് പിന്തുണയുള്ള സിറിയൻ കുർദിഷ് സൈനികരെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യവും തുർക്കിക്കുണ്ടായിരുന്നു. കുർദിഷ് സൈനികർ യൂഫ്രട്ടീസ് നദിയുടെ കിഴക്കേക്കരയിലേക്കു പിൻമാറുകയാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി തുർക്കി വിദേശമന്ത്രി മെവ്ലുട് കവുസോഗ്ളുവിനോടു പറഞ്ഞു.