ഇറാക്ക് പ്രതിരോധമന്ത്രിയെ ഇംപീച്ച് ചെയ്തു
Thursday, August 25, 2016 11:55 AM IST
ബാഗ്ദാദ്: ഇറാക്ക് പ്രതിരോധമന്ത്രി ഖാലിദ് അൽ ഒബെയ്ദിയെ ഇംപീച്ച് ചെയ്യുന്ന പ്രമേയം പാർലമെന്റ് പാസാക്കി.
അഴിമതിയാരോപണത്തിന്റെ പേരിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഷിയാ പ്രധാനമന്ത്രിയായ അൽ അബാദിയുടെ സുഹൃത്താണ് സുന്നി വിഭാഗക്കാരനായ പ്രതിരോധമന്ത്രി.

മൊസൂളിനു സമീപം ടൈഗ്രീസ് നദീ തീരത്തുള്ള ഖയ്യാര പട്ടണം ഐഎസിൽനിന്ന് ഇറാക്കി സൈന്യം പിടിച്ചതിനു പിന്നാലെയാണ് പ്രതിരോധമന്ത്രിക്കു കസേര പോയത്.