മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവംബർ ഒന്നിന്
മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവംബർ ഒന്നിന്
Friday, August 26, 2016 12:00 PM IST
<ആ>പ്രത്യേക ലേഖകൻ

വത്തിക്കാൻ സിറ്റി: യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ആയി നിയുക്‌തനായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവംബർ ഒന്നിനു നടക്കും. റോമിലെ സാൻപൗളോ ബസിലിക്കയിൽ പ്രാദേശികസമയം രാവിലെ പത്തിനു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിലായിരിക്കും മേല്പട്ട ശുശ്രൂഷകൾ നടക്കുക.

മെത്രാഭിഷേക ചടങ്ങുകൾക്കു വേണ്ടിയുള്ള ഒരുക്കങ്ങളിലേക്കായി വിവിധ കമ്മറ്റികൾ ഫാ. ബിജു മുട്ടത്തുകുന്നേലിന്റേയും മറ്റു വൈദികരുടെയും, അല്മായ പ്രതിനിധികളുടെയും നേതൃത്വത്തിൽ ആരംഭിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സീറോ മലബാർ സഭാ വിശ്വാസികൾ എല്ലാവർക്കും ശുശ്രൂഷകളിൽ പങ്കെടുക്കാൻ ഉതകുന്ന രീതിയിലാണു പരിപാടികൾ ക്രമീകരിക്കുന്നത്.


അപ്പസ്തോലിക വിസിറ്റേറ്റർ ആയി നിയോഗിക്കപ്പെട്ട മാർ സ്റ്റീഫൻ ചിറപ്പണത്തിന് റോമിലെ വിശ്വാസസമൂഹം ഊഷ്മളമായസ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ മൂന്നിന് ഉച്ചകഴിഞ്ഞു നാലിനു റോമിലെ ഫ്യൂമിച്ചിനോ വിമാനത്താവളത്തിൽ വൈദികരും കന്യാസ്ത്രീകളും അല്മായ സഹോദരങ്ങളുടെ പ്രതിനിധികളും ചേർന്നു സ്വീകരിക്കും. തുടർന്നു കോർണേലിയയിലെ വില്ല ബെനെദേത്തയിൽ നടക്കുന്ന പേനുവേൽ കൂട്ടായ്മയിൽ നിയുക്‌ത ബിഷപ്പിനു വിശ്വാസസമൂഹം വരവേൽപ്പു നൽകും. അദ്ദേഹത്തിന്റെ മുഖ്യ കാർമിത്വത്തിൽ ദിവ്യബലിയും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.