Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
കാഷ്മീർ ചർച്ചയ്ക്കുള്ള ക്ഷണം ഇന്ത്യ ഉപേക്ഷിച്ചതിൽ പാക്കിസ്‌ഥാനു ഖേദം
Friday, August 26, 2016 10:30 PM IST
Inform Friends Click here for detailed news of all items Print this Page
ഇസ്ലാമാബാദ്: യുഎൻ പ്രമേയത്തിന്റെയും കാഷ്മീരി ജനതയുടെ അഭിപ്രായത്തിന്റെയും പേരിൽ കാഷ്മീർ പ്രശ്നം ചർച്ചചെയ്യാനുള്ള പാക്കിസ്‌ഥാന്റെ ക്ഷണം ഇന്ത്യ തുടർച്ചയായി നിരസിക്കുന്നതിൽ പാക്കിസ്‌ഥാൻ ഖേദം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ഇന്നലെ യുഎൻ സുരക്ഷാ കൗൺസിലിലാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. യുഎൻ രക്ഷാസമിതിയിൽ സ്‌ഥിരാംഗത്വമുള്ള ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നീ രാഷ്ട്രങ്ങളിലെ അംബാസഡർമാരാണു യോഗത്തിൽ പങ്കെടുത്തത്. ഇന്ത്യ കാഷ്മീരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണു നടത്തുന്നതെന്നു പാക് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്‌ഥാനുമായി ചർച്ചയില്ലെന്ന നിലപാടാണ് ഇന്ത്യയുടേത്. ഇന്ത്യ നിലപാടു കടുപ്പിച്ചതോടെയാണ് ഏതു വിഷയവും ചർച്ച ചെയ്യാമെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനു പാക് വിദേശകാര്യമന്ത്രി രണ്ടുതവണ കത്തയച്ചത്. കാഷ്മീരിൽ നിരപരാധികൾക്കുനേരേയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും ഡോക്ടർമാർക്കും മെഡിക്കൽ സംഘത്തിനും കാഷ്മീരിലേക്കു യാത്രാനുമതി നൽകണമെന്നുമായിരുന്നു കത്തുകളിലെ ആവശ്യം. ഇന്ത്യ ഇതു തള്ളിക്കളയുകയായിരുന്നു.

ഓഗസ്റ്റ് 19നാണ് അവസാന കത്ത് ലഭിച്ചത്. ഈ മാസം അവസാനം ഇസ്ലാമാബാദിൽ ചർച്ച നടത്താമെന്നായിരുന്നു ക്ഷണക്കത്തിൽ പാക്കിസ്‌ഥാൻ സൂചിപ്പിച്ചത്.

കാഷ്മീരിൽ ഇന്ത്യൻ സൈനികർ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും നിരപരാധികളായ 80 പേർ കൊല്ലപ്പെട്ടെന്നും അംബാസഡർമാരുടെ യോഗത്തിൽ സർതാജ് അസീസ് പറഞ്ഞു. കഴിഞ്ഞമാസം ഹിസ്ബുൾ കമാൻഡർ ബുർഹൻ വാനിയെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം കൊലപ്പെടുത്തിയതാണ് കാഷ്മീർ താഴ്വര സംഘർഷഭരിതമാകാൻ കാരണം.


തുര്‍ക്കിയുടെ ചരക്കുവിമാനം തകര്‍ന്ന് 37 മരണം
നാറ്റോ കാലഹരണപ്പെട്ട സംഘടനയെന്നു ട്രംപ്
നാരായണ്‍ഗഞ്ച് കൂട്ടക്കൊല: ബംഗ്‌ളാദേശില്‍ 26 പേര്‍ക്കു വധശിക്ഷ
ഭരണഘടനാ പരിഷ്‌കാരം തുര്‍ക്കി പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തി
തുരുത്തുകള്‍ സൗദിക്കു നല്‍കരുതെന്ന് ഈജിപ്ഷ്യന്‍ കോടതി
നിശാക്ളബിൽ വെടി; അഞ്ചു മരണം
ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധറാലികൾ തുടങ്ങി
ലിബിയൻ തീരത്ത് അഭയാർഥിബോട്ട് മുങ്ങി നിരവധി മരണം
യുഎസിൽ 146 വർഷം പഴക്കമുള്ള സർക്കസ് കമ്പനി പൂട്ടുന്നു
പട്ടാളനിയമം പ്രഖ്യാപിക്കാൻ മടിക്കില്ലെന്നു ഡ്യുട്ടർട്ടെ
ഇറാക്കി സൈന്യം മൊസൂൾ യൂണിവേഴ്സിറ്റി പിടിച്ചു
വത്തിക്കാനില്‍ പലസ്തീൻ എംബസി തുറന്നു
കർദിനാൾ ഗിൽബർട്ട് അഗുസ്തോണി അന്തരിച്ചു
സൗ​ദി​യി​ൽ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു
യുഎസ് എംബസി മാറ്റാനുള്ള നീക്കത്തിനെതിരേ പലസ്തീൻ പ്രസിഡന്‍റ്
ഒ​ബാ​മ കെ​യ​ർ “ഐ​സി​യു​’’വി​ൽ
ധാക്ക കഫേആക്രമണം: സൂത്രധാരൻ പിടിയിൽ
ബ്രിട്ടനിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥൻ രാജിവച്ചു
മൊസൂളിൽ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു
പ്രതിരോധ സഹകരണം മെച്ചപ്പെടുത്താൻ ജപ്പാനും ഒാസ്ട്രേലിയയും
ആറു സ്ഫോടനങ്ങൾ; സിറിയൻ പൗരൻമാർ കൊല്ലപ്പെട്ടു
സിറിയൻ വിമാനത്താവളത്തിൽ ഇസ്രേലി റോക്കറ്റ് ആക്രമണം
ജോ ബൈഡനു പരോമന്നത സിവിലിയൻ ബഹുമതി
ഒബാമയുടെ വളർത്തുനായ യുവതിയെ ആക്രമിച്ചു
ഹില്ലരി കുറ്റക്കാരി: ട്രംപ്
വേണ്ടിവന്നാൽ യുഎസുമായി യുദ്ധത്തിനു തയാർ: ചൈന
ധൂർത്തടിച്ച ഓസീസ് മന്ത്രിക്കു പണിപോയി
എൽസാൽവദോറിൽ സമാധാനത്തിന്‍റെ ഒരു ദിവസം
ബാൾട്ടിമൂർ തീപിടിത്തം: ആറു കുട്ടികൾ മരിച്ചു
സാംസംഗ് മേധാവിയെ 22 മണിക്കൂർചോദ്യംചെയ്തു
ട്രംപിന് എതിരേയുള്ള രേഖ: മുൻ ബ്രിട്ടീഷ് ചാരൻ ഒളിവിൽ
പാരീസ് ഭീകരാക്രമണം: ബൽജിയത്തിൽ രണ്ടുപേർ അ​​റ​​സ്റ്റി​​ൽ
മതിലിനു പണം തരില്ലെന്നു മെക്സിക്കോ
ട്രംപിനോടു ക്‌ളാപ്പർ ഖേദം പ്രകടിപ്പിച്ചു
ജനാധിപത്യം അപകടത്തിൽ: ഒബാമ
ട്രംപിനെതിരേ വിവരം ശേഖരിച്ചില്ലെന്നു റഷ്യ
സിറിയൻ സമാധാന ചർച്ച 23ന്
ഉത്തരകൊറിയയ്ക്കു പത്ത് അണുബോംബിനുള്ള പ്ലൂട്ടോണിയം ശേഖരമുണ്ടെന്ന്
ചാൾസ്റ്റൺ കൂട്ടക്കൊല: പ്രതിക്കു വധശിക്ഷ
ട്രംപിന്റെ ഉപദേഷ്‌ടാവായി മരുമകനെ നിയമിച്ചു
മുംബൈയിൽ ജനിച്ച ടെല്ലിസ് ഇന്ത്യയിലെ യുഎസ് സ്‌ഥാനപതിയായേക്കും
അഫ്ഗാൻ പാർലമെന്റിനു സമീപം സ്ഫോടനം; 38 മരണം
മുൻ ബ്രിട്ടീഷ് യുദ്ധകാര്യ ലേഖിക ഹോളിംഗ്വർത്ത് അന്തരിച്ചു
ജർമൻ മുൻ പ്രസിഡന്റ് റോമൻ ഹെർസോഗ് അന്തരിച്ചു
ഹോളിവുഡിനെ ഹോളിവീഡാക്കിയ ആർട്ടിസ്റ്റ് അറസ്റ്റിൽ
മെറിൽ സ്ട്രീപിനെ പിന്തുണച്ചു താരങ്ങൾ
നേപ്പാളിൽ ഇന്ത്യൻ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ലാ ലാ ലാൻഡിനു ഗോൾഡൻ ഗ്ലോബ് പുരസ്കാരം
മുങ്ങിക്കപ്പലിൽനിന്നു പാക്കിസ്‌ഥാൻ ക്രൂസ് മിസൈൽ പരീക്ഷിച്ചു
ഈജിപ്തിൽ ഭീകരാക്രമണം; 10 പോലീസുകാർ കൊല്ലപ്പെട്ടു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.