തുർക്കിയിലെ സൈനിക അട്ടിമറി: മുൻ പ്രതിരോധ ഉദ്യോഗസ്‌ഥർ അറസ്റ്റിൽ
Saturday, August 27, 2016 11:45 AM IST
ഈസ്താംബുൾ: തുർക്കിയിൽ റിസപ് തയിപ് എർദോഗൻ സർക്കാരിനെ അട്ടിമറിക്കാൻ ജൂലൈ 15നു സൈനികനീക്കം നടത്തിയതിന് അമേരിക്കയിലുള്ള പുരോഹിതൻ ഫെതുള്ള ഗുലന്റെ ഉപദേഷ്‌ടാവ് ഉൾപ്പെടെ മൂന്നു പ്രതിരോധ ഉദ്യോഗസ്‌ഥരെ അറസ്റ്റ് ചെയ്തു. ഗുർകൻ ബാലിക്, അലി ഫിൻഡിക്, ടൻകെ ബാബലി എന്നിവരാണു പിടിയിലായത്. അങ്കാറ കോടതി റിമാൻഡ് ചെയ്ത ഇവരെ ജയിലിലടച്ചു. എർദോഗന്റെ ആഹ്വാനപ്രകാരം ജനങ്ങളും സൈന്യവുമാണ് അട്ടിമറി നീക്കം പരാജയപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ 104 വിമത സൈനികരും 47 സിവിലിയന്മാരും അടക്കം 265 പേർ കൊല്ലപ്പെട്ടു. അട്ടിമറിയുടെ ബുദ്ധികേന്ദ്രം ഗുലെനാണെന്നാണു സർക്കാർ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.