ടുണീഷ്യയുടെ പ്രായംകുറഞ്ഞ പ്രധാനമന്ത്രി സത്യപ്രതിജ്‌ഞ ചെയ്തു
ടുണീഷ്യയുടെ പ്രായംകുറഞ്ഞ പ്രധാനമന്ത്രി സത്യപ്രതിജ്‌ഞ ചെയ്തു
Saturday, August 27, 2016 11:45 AM IST
ടുണീസ്: ടുണീഷ്യൻ പ്രധാനമന്ത്രിയായി നിദ ടൂൺസ് പാർട്ടിയുടെ യൂസഫ് ഷാഹെദ് സ ത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. 1956 ൽ ടുണീഷ്യ സ്വതന്ത്രരാഷ്ട്രമായതിനുശേഷമുള്ള രാജ്യത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 40 കാരനായ യൂസഫ്.

യൂസഫും 26 അംഗ മന്ത്രിമാരുമാണ് ഇന്നലെ സത്യപ്രതിജ്‌ഞ ചെയ്തത്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി ഹബീബിൽനിന്ന് യൂസഫ് പ്രധാനമന്ത്രിപദം ഏറ്റുവാങ്ങും.


2011ലെ അറബ് വസന്തത്തിൽ ആടിയുലയാതെനിന്ന ഉത്തര ആഫ്രിക്കൻ രാജ്യമായ ടൂണീഷ്യയിൽ സൈൻ എൽ ആബീദ് ബെൻ അലിയുടെ സ്വേച്ഛേധിപത്യത്തിൽനിന്നു മുക്‌തമായെങ്കിലും പട്ടിണിയും തൊഴിലില്ലായ്മയും അഴിമതിയും തുടച്ചുനീക്കാൻ പുതിയ ഭരണകൂടത്തിനു സാധിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.