ഇറാൻ ചാരൻ അറസ്റ്റിൽ
Sunday, August 28, 2016 11:56 AM IST
ദുബായ്: വൻശക്‌തികളുമായി ആണവക്കരാറുണ്ടാക്കുന്നതിനു കൂടിയാലോചന നടത്തിയ ഇറാൻ സംഘത്തിലെ ചാരനെ അറസ്റ്റു ചെയ്തു. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചെന്നും അന്വേഷണം തുടരുകയാണെന്നും നീതിന്യായ വകുപ്പിന്റെ വക്‌താവ് ഗുലാം മൊഹ്സിൻ മൊഹ്സെനി എജിയി അറിയിച്ചു. ചാരന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല.

പ്രസിഡന്റ് ഹസൻ റൂഹാനി മുൻകൈയെടുത്താണ് ആണവക്കരാർ തയാറാക്കിയത്. എന്നാൽ വിമതർ കരാറിനെ എതിർക്കുകയാണ്. അമേരിക്കയ്ക്കു കീഴടങ്ങുന്ന കരാറാണിതെന്നാണ് അവരുടെ ആക്ഷേപം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.