ചൈനീസ് നേതൃനിരയിൽ അഴിച്ചുപണി
ചൈനീസ് നേതൃനിരയിൽ അഴിച്ചുപണി
Monday, August 29, 2016 11:07 AM IST
ബെയ്ജിംഗ്: യുനാൻ, ഹുനാൻ പ്രവിശ്യകളിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ പ്രസിഡന്റ് ഷി ചിൻപിംഗ് ഇളക്കി പ്രതിഷ്ഠിച്ചു. യുനാനിൽ ലി ജെഹിംഗിനെ മാറ്റി ചെൻഹോയെ നേതാവായി നിയമിച്ചു. ഹുനാനിൽ ദു ജിഹായോയാണു നേതാവ്. ചിൻപിംഗിന്റെ വിശ്വസ്തരാണ് ഇരുവരും.ടിബറ്റിലെ പാർട്ടി നേതാവായി വു യിംഗ്ജിയേയിയെ നേരത്തെ നിയമിച്ചിരുന്നു.

പാർട്ടി കോൺഗ്രസിനുമുമ്പായി ഉന്നത പദവികളിൽ പാർശ്വവർത്തികളെ നിയമിച്ച് പാർട്ടിയുടെ സമ്പൂർണ നിയന്ത്രണം കൈയടക്കാനാണു ചിൻപിംഗിന്റെ പദ്ധതി. ഉന്നതാധികാര സമിതികളായ 25 അംഗ പോളിറ്റ് ബ്യൂറോയിലും ഏഴംഗ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും വിശ്വസ്തരെ പ്രതിഷ്ഠിക്കുന്നതിനുള്ള നടപടി വൈകാതെയുണ്ടാവുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.