നാലു ഹഖാനി കമാൻഡർമാർ കൊല്ലപ്പെട്ടു
Tuesday, August 30, 2016 12:02 PM IST
ഗാർഡെസ്: കിഴക്കൻ അഫ്ഗാനിസ്‌ഥാനിലെ ജാനിഖിൽ പട്ടണത്തിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഹഖാനി ഭീകരശൃംഖലയുടെ നാലു കമാൻഡർമാർ കൊല്ലപ്പെട്ടു. 120 ഭീകരരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് പക്‌തിയാ പ്രവിശ്യാ ഗവർണറുടെ വക്‌താവ് നഖീബ് അഹമ്മദ് അതൽ പറഞ്ഞു.

ഇതേസമയം എട്ടുപേർ മാത്രമാണു കൊല്ലപ്പെട്ടതെന്നു താലിബാൻ വക്‌താവ് സബീബുള്ള മുജാഹിദ് പറഞ്ഞു. ജാനിഖില്ലിൽ അഫ്ഗാൻ സൈനികരും താലിബാൻകാരും തമ്മിൽ നടന്ന പോരാട്ടത്തിൽ 45 സൈനികർ കൊല്ലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.