ഉത്തരകൊറിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചു
ഉത്തരകൊറിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചു
Tuesday, September 20, 2016 11:58 AM IST
സിയൂൾ: അതീവശക്‌തിയുള്ള പുതിയ റോക്കറ്റ് എൻജിൻ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചു. അമേരിക്കയിൽ ചെന്നെത്താൻശേഷിയുള്ള ദീർഘദൂര മിസൈലുകൾ വികസിപ്പിക്കുന്നതിന്റെ മുന്നോടിയാണിതെന്നു കരുതപ്പെടുന്നു.രണ്ടാഴ്ച മുമ്പ് ഉത്തരകൊറിയ വിജയകരമായി ആണവപരീക്ഷണം നടത്തിയിരുന്നു.

ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ എത്തിക്കുന്നതിനാണു റോക്കറ്റ് പരീക്ഷണമെന്നാണ് ഉത്തരകൊറിയയുടെ ഭാഷ്യം. എന്നാൽ ഇത്തരം റോക്കറ്റുകൾ മിസൈലിനുവേണ്ടി ഉപയോഗിക്കാനാവും. ബഹിരാകാശ പദ്ധതിയുടെ പേരു പറഞ്ഞ് അണ്വായുധ പരീക്ഷണം നടത്തുകയാണ് ഉത്തരകൊറിയയുടെ യഥാർഥ ലക്ഷ്യമെന്നു സംശയിക്കുന്നു. റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിക്കുന്നതു വീക്ഷിക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ എത്തിയിരുന്നു. എത്രയും വേഗം ഉപഗ്രഹ വിക്ഷേപണത്തിനുള്ള തയാറെടുപ്പു നടത്താൻ ശാസ്ത്രജ്‌ഞരോട് കിം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.