ഇന്ത്യയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ലെന്നു പാക്കിസ്‌ഥാൻ
ഇന്ത്യയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ലെന്നു പാക്കിസ്‌ഥാൻ
Tuesday, September 20, 2016 11:58 AM IST
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും സ്വയംഭരണാവകാശം നേടാനുള്ള കാഷ്മീരികളുടെ പോരാട്ടത്തെ പിന്തുണയ്ക്കുമെന്നും പാക്കിസ്‌ഥാൻ ആഭ്യന്തരമന്ത്രി നിസാർ അലി ഖാൻ. സ്വയംഭരണം തേടിയുള്ള കാഷ്മീരികളുടെ ശ്രമത്തെ ഭരണകൂടത്തിന് അടിച്ചമർത്താനാവില്ലെന്നും പാക് അധീനിവേശ കാഷ്മീർ (പിഒകെ) പ്രധാനമന്ത്രി രാജാ മുഹമ്മദ് ഫറൂഖ് ഹൈദർ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നിസാർ അലി ഖാൻ പറഞ്ഞു.

കാഷ്മീരിൽ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശദമായി സംസാരിച്ചു. പിഒകെയിലെ ജനങ്ങൾക്കു രാഷ്ട്രീയപരവും നയതന്ത്രപരവും ധാർമികവുമായ പിന്തുണ നൽകുന്നതിൽനിന്ന് ഒളിച്ചോടില്ല. കാഷ്മീരിൽ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനം യുഎൻ പ്രമേയത്തിന്റെ നിരാകരണമാണെന്നു മാത്രമല്ല, ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യങ്ങൾക്കെല്ലാം ഭീഷണിയാണെന്ന നിലപാടും ഇരുനേതാക്കളും പങ്കുവച്ചുവച്ചതായി പ്രസ്താവനയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.