യുഎസ് ബോംബറുകൾ കൊറിയൻ മേഖലയിൽ
യുഎസ് ബോംബറുകൾ കൊറിയൻ മേഖലയിൽ
Wednesday, September 21, 2016 12:25 PM IST
സിയൂൾ: യുഎസിന്റെ രണ്ടു സൂപ്പർസോണിക് ബി–1 ബോംബർ വിമാനങ്ങൾ ഇന്നലെ ദക്ഷിണകൊറിയയ്ക്കു മുകളിലൂടെ പറന്നു. റോക്കറ്റ് എൻജിൻ പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പു നൽകാനായിരുന്നിത്.

യുഎസ്, ദക്ഷിണകൊറിയൻ വിമാനങ്ങൾ ബോംബറുകൾക്ക് അകമ്പടി സേവിച്ചു. ഉത്തരകൊറിയയുടെ അതിർത്തിക്കടുത്തുവരെ പറന്നശേഷം ഒരുബോംബർ വിമാനം ദക്ഷിണകൊറിയൻ തല സ്‌ഥാനമായ സിയൂളിൽനിന്നു 40 കിലോമീറ്റർ അകലെയുള്ള താവളത്തിൽ ഇറങ്ങി.ഈ മാസം ഉത്തരകൊറിയ മൂന്നു മിസൈൽ പരീക്ഷണങ്ങളാണു നടത്തിയത്. ഒരെണ്ണം ആയിരം കിലോമീറ്റർ അകലെ ജപ്പാൻ സമുദ്രാതിർത്തിയിൽ പതിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.